
മാന്നാർ: മലയാളി യുവാവ് കുവൈറ്റിൽ പക്ഷാഘാതത്തെത്തുടർന്ന് മരിച്ചു. പാണ്ടനാട് കൂടമ്പള്ളത്ത് സിജു വില്ലയിൽ ലൂയിസ് കെ.എബ്രഹാമിന്റെ മകൻ സിജു കെ.എബ്രഹാമാണ് (42) മരിച്ചത്. കുവൈറ്റിലെ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്നു. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വച്ച് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് മുബാറക് അൽകബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. അവിവാഹിതനാണ്. സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം നാട്ടിൽ എത്തിക്കുവാൻ ഒ.ഐ.സി.സി കെയർ ടീം നടപടികൾ ആരംഭിച്ചു.