
ചേർത്തല : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് റർബൻ ഫണ്ട് ഉപയോഗിച്ച് കളത്തി വീട്ടിൽ നിർമ്മിച്ച മാർക്കറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി. നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതവും അസി.സെക്രട്ടറി പി.രാജീവ് നന്ദിയുംപറഞ്ഞു. കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ,ജില്ലാപഞ്ചായത്തംഗം വി.ഉത്തമൻ, കെ.കമലമ്മ, പി.എസ്.ശ്രീലത,സി.ദീപുമോൻ, കെ.എൻ.കാർത്തികേയൻ, ഗീതാകുമാരി, കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.