
മുഹമ്മ: ദേശീയപാതയിൽ കലവൂർ കയർ ബോർഡിനു സമീപം ലോറി ഇടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് വെളിയിൽ ഹൗസിൽ ചന്ദ്രദാസ് (68) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. ലോട്ടറി വിൽപ്പനക്കാരനായ ചന്ദ്രദാസ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശോഭ. മകൻ: പരേതനായ ബാനർജി. മരുമകൾ: സജിനി.