ആലപ്പുഴ: സി.ഐ.ടി.യു.പ്രവർത്തകനെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എ.എൻ.പുരം വിളഞ്ഞൂർ ദേവസ്വം പറമ്പ് അനിൽ കുമാറിനെയാണ് (50) ചൊവ്വാഴ്ച ഉച്ചയോടെ എ.എൻ.പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് വടക്കുവശത്തുള്ള ബൂത്ത് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുറച്ചുപേരും അനിലുമായി സംഘർഷമുണ്ടാവുകയും മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം പാർട്ടിയെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിലുള്ള മനോവിഷമം മൂലമാകാം ആത്മഹത്യചെയ്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. ഭാര്യ : സിന്ധു . മക്കൾ: ആതിര, ആരതി.