
ചേർത്തല: ആലപ്പുഴ,മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെയും ജില്ലയിലെ മുഴുവൻ കൺവെൻഷനുകളും വിളിച്ചുചേർത്ത് ബി.ഡി.ജെ.എസ് പ്രവർത്തനം വിപുലപ്പെടുത്തി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. യോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ്,പി.ടി. മന്മഥൻ,ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ എന്നിവർ ക്ലാസെടുത്തു. കുട്ടനാട് മണ്ഡലത്തിൽ ബി.ഡി.ജെ എസ്.സംസ്ഥാന സെക്രട്ടറി സന്തോഷ്ശാന്തിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.കുട്ടനാട് സൗത്ത് മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പച്ചയിൽ യോഗത്തിൽ സംസാരിച്ചു.ചെങ്ങന്നൂർ മണ്ഡലം കൺവെൻഷനും ആലപ്പുഴ ഹരിപ്പാട് മണ്ഡലം കൺവെൻഷനുകളും പത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ദിലീപ് കുമാർ അറിയിച്ചു.