
ആലപ്പുഴ : റേഷൻ വ്യാപാരികളോട് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ റേഷൻകടകളും ഇന്ന് അടച്ചിട്ട് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് സംയുക്ത റേഷൻ വ്യാപാരി നേതാക്കളായ ഉണ്ണിക്കൃഷ്ണപിള്ള, തൈക്കൽ സത്താർ,എൻ.ഷിജീർ, രാജേന്ദ്രൻ എന്നിവർ അറിയിച്ചു. രാവിലെ 11ന് റേഷൻ വ്യാപാരി കോ - ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് മാർച്ച് അഡ്വ.ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. മോഹൻ ഭരണിക്കാവ് അദ്ധ്യക്ഷനാകും.