
ആലപ്പുഴ: സ്വീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർടേക്കർ, ബില്ലിങ്ങ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്‌ക്കർ, ഡ്രൈവർ ജോലികൾക്കായി ഡി.ടി.പി.സി ജീവനക്കാരെ താത്ക്കാലികമായി നിയമിക്കും. വാക് ഇൻ ഇന്റർവ്യൂ 14ന് രാവിലെ 10.30ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബോട്ട് ഡ്രൈവർ, ലാസ്‌കർ, ഡ്രൈവർ ജോലികൾക്ക് പ്രായോഗിക പരീക്ഷയുണ്ടാകും. യോഗ്യത തെളിയിക്കുന്ന രേഖകൾ,സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടോ പതിച്ച ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.13ന് പകൽ മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് : www.dtpcalappuzha.com, 0477 2251796, 9447483308