s

എരമല്ലൂർ: എരമല്ലൂർ നെടുംമ്പള്ളി ശിവ-ഭദ്രകാളി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നാളെ കാശാംകോട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 6ന് നടതുറപ്പ്, ആയിരത്തൊന്ന് കുടം ശിവപൂജ ധാര, തുടർന്നു പതിവ് ചടങ്ങുകൾ, 11 ന് കുത്തിയതോട് മാധവൻ കുട്ടി അവതരിപ്പിക്കുന്ന സംഗീതസദസ്, 1 മണിക്ക് അന്നദാനം, വൈകിട്ട് 6 ന് പ്രദീപ് മേക്കര,അരൂർ കാർത്തികേയൻ എന്നിവർ നയിക്കുന്ന ഭക്തിഗാനമഞ്ജരി, 7 ന് ദീപാരാധന, വലിയ ധാര, അത്താഴപൂജ.