prabha-chuvarezhuthil-

മാന്നാർ : മാറിയകാലത്തിനൊത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഡിജിറ്റലായെങ്കിലും പരമ്പരാഗത ശൈലിയായ ചുവരെഴുത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ നാട്ടിലെ പ്രധാനചുവരുകളെല്ലാം ബുക്കിംഗ് ആയി. ഇപ്പോൾ അവയിൽ അധികവും സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും കൊണ്ട് നിറയുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോൾ തന്നെ ചുവരെഴുത്തുകാരനായ പരുമല ചെട്ടിയാകുളത്ത് പ്രഭയും (54) ഉഷാറായി. രാഷ്ടീയ വ്യത്യാസമില്ലാതെ എല്ലാ കക്ഷികൾക്കും സ്വതന്ത്രന്മാർക്കും പ്രഭയെ വേണം. ഫ്ളക്‌സും ബാനറുകളും അരങ്ങുതകർക്കുന്ന ആധുനികകാലത്തും പ്രഭക്ക് തിരക്കോട് തിരക്കുതന്നെ. മനസിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ചുവരെഴുത്തിൽ പ്രഭയ്ക്ക് രാഷട്രീയമില്ല. ഇനിയുള്ള ആഴ്ചകൾ

തിരഞ്ഞെടുപ്പിന്റെ തിരക്കിലാകും പ്രഭ. കാൽനൂറ്റാണ്ടായി ഈ രംഗത്തുള്ള പ്രഭ പെയിന്റിംഗ് ജോലി ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ പ്രഭ, നന്നായി പടം വരയ്ക്കുകയും പാടുകയും ചെയ്യും. സഹായിയായി അനുജൻ രമേശ് കൃഷ്ണനും കൂടെയുണ്ട്.