jsj
വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഹരിപ്പാട് റോട്ടറി ക്ലബ്ബും, സാമൂഹ്യ സേവനത്തിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള പ്രോബസ് ക്ലബ്ബും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന വനിതകൾക്ക്

ഹരിപ്പാട്: വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഹരിപ്പാട് റോട്ടറി ക്ലബും സാമൂഹ്യ സേവനത്തിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള പ്രോബസ് ക്ലബും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന വനിതകൾക്ക് "വുമൺ ഓഫ് ദി ഇയർ" പുരസ്കാരം നൽകി ആദരിച്ചു. റിട്ട. അദ്ധ്യാപകരായ പ്രൊഫ. ലേഖാ തങ്കച്ചി, പ്രൊഫ. സുധാ സുശീലൻ,ടി.എൻ.വിജയലക്ഷ്മി, തങ്കമണി വാസു,ലതാ പ്രസാദ്, എന്നിവരാണ് ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ അവാർഡിന് അർഹരായത്. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ഷേർളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രതിനിധികളായ പ്രൊഫ.സി.എം ലോഹിതൻ, പ്രൊഫ. ശബരിനാഥ്, പ്രസാദ് സി.മുലയിൽ, റെജി ജോൺ, ലത വേണുഗോപാൽ, സൂസൻ കോശി, സുജാത ശബരിനാഥ്, പ്രോബസ് ക്ലബിന്റെ ഭാരവാഹികളായ പി.അമ്പിളി, ഉഷസ്. എസ്, മുഹമ്മദ് സഹീർ എന്നിവർ സംസാരിച്ചു.