
അമ്പലപ്പുഴ : മലബാർ ഖിസ്സ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ് പുന്നപ്ര മാളികയിൽ കെ.യു. അയിഷാ ബീഗത്തിന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നല്കി. കവി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിതാ ഗോപിനാഥ്, ഡോ.ഷാജിഹാൻ ഹമീദ് ,പി.ഉണ്ണികൃഷ്ണൻ, ഗീതാ മോഹൻദാസ്, പി.എ. കുഞ്ഞുമോൻ, ശ്രീജാ സന്തോഷ്, പി. എം. ഷിഹാബ് പോളക്കുളം, മധു കാട്ടിൽച്ചിറ, കണ്ണൻ ചേക്കാത്ര എന്നിവർ സംസാരിച്ചു.