
പൂച്ചാക്കൽ: ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ്, ഫിസിക്കൽ സയൻസ് ക്ലബ് അറ്റ്മോസ് , നാച്ചുറൽ സയൻസ് ക്ലബ് നിസർഗ എന്നിവ സംയുക്തമായി ദേശീയ ശാസ്ത്ര ദിനത്തിന്റെ സമാപന ചടങ്ങ് ആചരിച്ചു. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ കെമിസ്ട്രി വിഭാഗം അസി.പ്രൊഫസറും രാമലിംഗസ്വാമി ഫെലോയുമായ ഡോ.ശാലുമോൻ ഉദ്ഘാടനം ചെയ്തു. അറ്റ്മോസ് ക്ലബ് പ്രസിഡന്റ് ടീന അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ബിബി തോമസ്, അസി. പ്രൊഫ. ലിനി മോൾ തുടങ്ങിയവർ സംസാരിച്ചു.