ആലപ്പുഴ: ബ്രഹ്മകുമാരീസ് ജില്ലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മഹാശിവരാത്രി ആഘോഷം ഇന്നും നാളെയും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാമേശ്വര ജ്യോതിർലിംഗം പ്രദർശനം നടക്കും. പഴവീട് ബ്രഹ്മകുമാരി കേന്ദ്രത്തിൽ നടക്കുന്ന വിശ്വഏകതാ സമ്മേളനം വൈകിട്ട് 5ന് .തുടർന്ന് നടക്കുന്ന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 7.30ന് മഹാശിവരാത്രി സമ്മേളനം ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന വാഹന റാലി കായംകുളം ബ്രഹ്മകുമാരി കേന്ദ്രത്തിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ ബ്രഹ്മകുമാരി ദിശ, അരവിന്ദാക്ഷൻ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.