dsfwe

മുഹമ്മ : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മുഹമ്മ ബസ് സ്റ്റാൻഡിലേക്ക് സന്ധ്യ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ബസുകൾ പ്രവേശിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നൂറുകണക്കിന് യാത്രക്കാർ രാത്രി കാലത്ത് ഇവിടെ കാത്തു നിൽക്കുമ്പോൾ ആലപ്പുഴ - തണ്ണീർമുക്കം റോഡുവഴി ബസുകൾ കടന്നുപോകും. സ്റ്റാൻഡിൽ കയറിപ്പോകുന്നതിലെ സമയനഷ്ടത്തിന്റെ പേരിലാണ് ബസുകളുടെ ഈ 'രക്ഷപ്പെടൽ'. മുഹമ്മ ജംഗ്ഷനിൽ കടത്തിണ്ണവരെ റോഡു മുട്ടി നിൽക്കുന്നതിനാൽ ബസ് കയറാൻ യാത്രക്കാർക്ക് കാത്തു നിൽക്കാനും സൗകര്യമില്ല.

ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ടവരാണ് ഇതേത്തുടർന്ന് വലയുന്നത്. മുഹമ്മ സ്റ്റാൻഡിനോടുള്ള കെ.എസ്.ആർ.ടി.സിയുടെ അവഗണന തുടങ്ങിയിട്ട് നാളുകളായി.

കൊവിഡ് കാലത്ത് നിർത്തിയ, രാവിലെ 5ന് ആലപ്പുഴയിലേയ്ക്കുള്ള സർവീസ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. വിവിധ ഭാഗങ്ങളിലേക്ക് മത്സ്യവില്പനക്കായി പോകുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു ഈ സർവീസ്.മ

യാത്രക്കാർ പെടാപ്പാടിൽ

 മുഹമ്മ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുന്നത് അപകടകരമാണ്

 ഏറെ തിരക്കുള്ള റോഡിൽ ബസ് കാത്തു നിൽക്കാൻ ഇടമില്ല

 ഇവിടെ അപകടം കൂടിയപ്പോഴാണ് ബസുകൾ സ്റ്റാന്റിൽ കയറണമെന്ന് പൊലീസ് നിർദ്ദേശിച്ചത്

 എന്നാൽ കുറച്ചു നാളുകളായി ബസുകൾ സ്റ്റാൻഡിൽ കയറാതെയായി

 സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ്, വെയിറ്റിംഗ് ഷെഡ്, ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്

ബസുകൾ ഏതു സമയത്തും നിർബ്ബന്ധമായും സ്റ്റാന്റിൽ കയറണം. ദൂരെ നിന്നുള്ള യാത്രക്കാർ ഇവിടെ ബസ് കാത്തുനിന്ന് വലയുകയാണ്
- വി.എം.ശ്രീനിവാസൻ

ബസ് സ്റ്റാൻഡിലെ കച്ചവടക്കാരൻ