
അമ്പലപ്പുഴ: ഭർത്താവിന്റെ ഓർമ്മ ദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളുമായി ഭാര്യ എത്തി. ചേർത്തല വാര്യക്കാട്ടുചിറ ലൈസമ്മാ ജോസഫിന്റെ ഭർത്താവ് ജോസഫിന്റെ 13-ാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും പലചരക്ക് സാധനങ്ങളുമായി പുന്നപ്ര ശാന്തി ഭവനിൽ എത്തിയത്. ശാന്തിഭവൻ ജീവനക്കാരും നഴ്സുമാരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.പല വ്യഞ്ജനങ്ങൾ എത്തിച്ച കുടുംബത്തിന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റ് ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.