
ബുധനൂർ: 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബുധനൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നു. എണ്ണയ്ക്കാട് കുട്ടമ്പേരൂർ കടവിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിൽ ചെങ്ങന്നൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.സുജാത അദ്ധ്യക്ഷത വഹിച്ചു. ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, എക്‌സൈസ് പ്രീവന്റീവ് ഓഫീസർ സജികുമാർ.പി എന്നിവർ കുട്ടികൾക്ക് നീന്തൽ പഠിക്കുന്നതിനെ സംബന്ധിച്ച് അവബോധം നൽകി. ഭരണസമിതി അംഗങ്ങളായ ശ്രീജ ശ്രീകുമാർ, ശോഭ മഹേശൻ, സുരേഷ്.എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്. ജി എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ കെ.മിനി സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് ആവശ്യമായ ജേഴ്‌സികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളെ 3 ബാച്ചുകളായി തിരിച്ചാണ് ചെങ്ങന്നൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം.