അമ്പലപ്പുഴ: സർക്കാരിന്റെ പ്രത്യേകപോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട,പാൽ വിതരണം ഭാഗികമായി കുറവുവരുത്തിയതിന്റെ പേരിൽ ഉച്ചഭക്ഷണ ഫണ്ട് വെട്ടിക്കുറച്ചതായി പ്രധാനാദ്ധ്യാപകരുടെ പരാതി. നടപടിയിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമിതി പ്രതിഷേധിച്ചു. വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി.