
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും എച്ച് .സലാം എം .എൽ. എ നിർവ്വഹിച്ചു. പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, സി.ഡി.എസ് ചെയർപേഴ്സൺ ജി.ഇന്ദുലേഖ, പഞ്ചായത്ത് സെക്രട്ടറി കെ.എ.സാഹിർ, അസി.സെക്രട്ടറി ആർ.ഗോപിനാഥൻ, വി.ഇ.ഒ എസ്.ജെ. രാജേഷ്, ഐ. സി. ഡി .എസ് സൂപ്പർവൈസർ സുജ ജയപാൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എ.പി.സരിത സ്വാഗതം പറഞ്ഞു. സി.ഡി.എസിന്റെ 25 വർഷത്തെ ചരിത്രം കുറിച്ച രചനയുടെ പ്രകാശനവും എച്ച്.സലാം നിർവ്വഹിച്ചു.