മാന്നാർ: കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ദക്ഷിണമേഖല പ്രവർത്തക കൺവെൻഷൻ 10ന് മാന്നാറിൽ നടക്കും. കേരളാ ട്രഡീഷണൻ ആർട്ടിസാൻസ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെ പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള പ്രവർത്തക കൺവെൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.ആർ.അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ ടി.എസ്.രാജൻ സ്വാഗതസംഘം ചെയർമാനും ടി.സുനിൽകുമാർ കോന്നി ജനറൽ കൺവിനറും ജില്ലാ പ്രസിഡന്റ് സി.നടരാജൻ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ എനാത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എൻ.രാധാകൃഷ്ണൻ, മോഹനൻമേനാകുളം, സോമനാചാരി കോട്ടയം, ബാബുദാസ് കോട്ടയം, രാജേന്ദ്രൻ ആചാരി കൊല്ലം തുടങ്ങിയവരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.