
മുഹമ്മ: ചീരപ്പൻചിറ മുക്കാൽവെട്ടം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പണത്താലപ്പൊലി വരവ് മുഹമ്മ നഗരത്തെ ഭക്തി നിറവിലാഴ്ത്തി. വൈകിട്ട് മുഹമ്മ കൊച്ചുചിറ മഹാകാളി ക്ഷേത്രത്തിൽ നിന്നാണ് താലപ്പൊലി ആരംഭിച്ചത്. ശ്രീജിത്ത് സുകുമാരൻ പുല്ലംമ്പാറ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിറവിൽ താലപ്പൊലി മുക്കാൽ വെട്ടം അയ്യപ്പക്ഷേത്രത്തിലേയ്ക്ക് നീങ്ങി. താലപ്പൊലി ക്ഷേത്രത്തിൽ എത്തിയപ്പോൾ പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീരേഖ ആട്ടവിളക്ക് തെളിച്ച് സ്വീകരിച്ചു.