തിരുവമ്പാടി: കുര്യാറ്റുപ്പുറത്തില്ലത്ത് ശ്രീകിരാത രുദ്ര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടക്കും. നാളെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം,വിശേഷാൽ ധാര, അഷ്ടാഭിഷേകം, പ്രദോഷ പൂജ, കിരാത മൂർത്തിക്ക് കിഴങ്ങ് വർഗങ്ങൾ ചുട്ടത് ഇള നീരിനോടപ്പം സമർപ്പിക്കൽ,രാത്രി വിശേഷാൽ ഇള നീരഭിഷേകം, ഭസ്മാഭിഷേകം.തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 9 ന് കുംഭ മാസത്തിലെ അമാവാസിയോട് അനുബന്ധിച്ച് രാവിലെ 7.30 ന് നമസ്കാര ചോറ് വിതരണം,ക്ഷേത്ര കുളത്തിൽ പിതൃ ബലിതർപ്പണം ,8.30 മുതൽ വിശേഷാൽ തിലഹ വനം,11.45 ന് ലക്ഷ്മീ നാരായണ പൂജ, പിതൃപൂജ .വാവിനോട് അനുബന്ധിച്ച് രാവിലെ 8.30 മുതൽ 9.30 വരെയും ഉച്ചക്ക് 1 മുതൽ 1.30 വരെയും ക്ഷേത്രത്തിൽ പ്രസാദമൂട്ട് ഉണ്ടായിരിക്കും. വിഷു ദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന 1008 നാളികേര അഷ്ടദ്രവ്യ ഗണപതി ഹോമത്തിലേയ്ക്ക് ആവശ്യമായ നാളികേരം മീനം ഒന്ന് മുതൽ ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിൽ സമർപ്പിക്കാമെന്ന് ഊരായ്മ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഓമനക്കുട്ടൻ അറിയിച്ചു.