
അമ്പലപ്പുഴ: മത്സ്യതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു.പുറക്കാട് വടക്കന്റെ പറമ്പിൽ (കള്ളിക്കാടൻ) റാവു (65) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മകൾ: ദീപ്തി. മരുമകൻ: വിനോദ്.