മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങ് വർഗ വിളകളുടെ വിത്ത് വിതരണ ഉദ്ഘാടനം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.16 വാർഡുകളിലുമായി വനിതാ ഗ്രൂപ്പ്‌ കളും വ്യക്തിഗത വനിതാ കർഷകരുമുൾപ്പെടെ 360 പേർക്ക് ചേന, ചേമ്പ് എന്നിവയുടെ വിത്തും കപ്പത്തണ്ടും നൽകും.ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെജിമോൾ സജീവ്, വിനോമ്മ രാജു എന്നിവർ സംസാരിച്ചു.