ആലപ്പുഴ : എൽ.ഡി.എഫ് മാവേലിക്കര ലോക്സഭാ മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് 5ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷന് സമീപം മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി അഡ്വ. സി.എ.അരുൺകുമാർ പങ്കെടുക്കും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.സോമപ്രസാദ് അദ്ധ്യക്ഷനാകും. തിരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു, മന്ത്രി കെ.എൻ.ബാലഗോപാൽ, മന്ത്രി പി.പ്രസാദ്, സി.പി.എം കേന്ദ്രകമ്മറ്റി അംഗം സി.എസ്.സുജാത, കേരളാ കോൺഗ്രസ്സ് എം നേതാവ് ജോബ് മൈക്കിൾ എം.എൽ.എ , എൻ.സി.പി നേതാവ് തോമസ് കെ തോമസ് എം.എൽ.എ, ആർ.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ , എം എസ് അരുൺ കുമാർ എം എൽ എ , ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് , കേരള കോൺഗ്രസ് എം നേതാവ് ജേക്കബ് തോമസ് അരികുപുറം , ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഗോപി, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി) എൻ.എം നായർ , കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ , ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ചാരുംമൂട് സാദത്ത് , കേരളാ കോൺഗ്രസ് സ്‌കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് ,എന്നിവർ പങ്കെടുക്കും.