
ആലപ്പുഴ : സംസ്ഥാന സർക്കാർ സാമുഹ്യ നീതി വകുപ്പമായി ചേർന്ന് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയായ ആസാദ് സേനയുടെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച ആസാദ് വാക്കത്തോൺ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിൻ ആലപ്പുഴ നോർത്ത് സി.ഐ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് റേഞ്ച് ഓഫീസർ ആന്റണി, പ്രസാദ്, സി.ഐ വൈ.പ്രസാദ്, അഭിനന്ദ്, അശ്വതി, അരുൺ, നെസ്ല, കൃഷ്ണമോഹൻ, നന്ദന, ഷാറൂഖ്, ആദിത്യ, പ്രൊഫ ഷൈമ, പ്രൊഫ.അഖില, ഡോ.ബിൻസി, പ്രൊഫ.ഫെബി എന്നിവർ സംസാരിച്ചു.