
ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നും നാളെയും ഗതാഗത നിയന്ത്രണമേർപ്പെടുത്തും. ദേശീയപാത ജംഗ്ഷനിൽ നിന്ന് കണിച്ചുകുളങ്ങര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെട്ടിച്ചിറ
ജംഗ്ഷനിൽ എത്തി പോകണം. കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ മാരാരിക്കുളം ഭാഗത്ത് നിന്ന് വരുന്ന
വാഹനങ്ങൾ പോക്ലാശ്ശേരി എൻ.എസ്.എസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിയണം. കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അന്നപ്പുര ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയണം. തീരദേശ റോഡിൽ നിന്ന് കണിച്ചുകുളങ്ങര ക്ഷേത്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.