photo

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിലെ ടൂറിസം സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു.

വയ്യാങ്കരച്ചിറ ടൂറിസത്തിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ. കുട്ടികളുടെ പാർക്ക് വാട്ടർ ആൻഡ് അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയാണ് നടപ്പിലാവുന്നത്. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.പദ്ധതി നടത്തിപ്പിനുള്ള അനുവാദം ഫാർമേഴ്സ് ക്ലബിനാണ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രദീപ് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ആത്തുക്കാ ബീവി, എസ്.ശ്രീജ, ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രജനി ജയദേവ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.പ്രസന്നൻ, ജി.വിജയൻ, ജമാൽ മുഹമ്മദ്, സിനോജ് താമരക്കുളം, ക്ലബ് പ്രസിഡന്റ് കെ.ശിവൻകുട്ടി, സെക്രട്ടറി എസ്.പ്രദീപ് എന്നിവർ സംസാരിച്ചു.