അരൂർ: സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ അരൂർ പഞ്ചായത്തിലെ കളപ്പുരക്കൽ കോളനിയെ ഉൾപ്പെടുത്തി.ജില്ലയിൽ രണ്ട് ആദിവാസി കോളനികളെയാണ് പദ്ധതിയിലുൾപ്പെടുത്തിയത്. ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പദ്ധതി മുഖേന കളപ്പുരക്കൽ കോളനിയിൽ നടപ്പാക്കുമെന്ന് ദെലീമ ജോജോ എം.എൽ.എ പറഞ്ഞു. പദ്ധതിയിൽ നടപ്പിലാക്കേണ്ട പ്രവർത്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എം.എൽ. എ യുടെ അദ്ധ്യക്ഷതയിൽ ഊരുകൂട്ടം യോഗം ചേർന്നു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, പഞ്ചായത്തംഗം സന്ധ്യ ശ്രീജൻ,ജില്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനീഷ്, ഊരുമൂപ്പൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു