മാവേലിക്കര: പുതിയവിള അമ്പലത്തുംകടവ് ശിവ ദുർഗ്ഗാ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും. ശിവപുരാണ പാരായണം, കൂട്ട മൃത്യുജ്ഞയഹോമം, ദേശ താലപ്പൊലി, ശിവ മാനസപൂജ, അഖണ്ഡനാമജപയജ്ഞം, ശ്രീ പരമശിവന് നെൽപ്പറ തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി കീച്ചേരി മഠം വിഷ്ണു മാധവൻ പോറ്റി, മേൽശാന്തി തുറവൂർ തെക്കേമഠത്തിൽ വിനോദ് കൃഷ്ണൻ പോറ്റി എന്നിവർ നേതൃത്വം നൽകും. ശിവരാത്രി വൃതം അനുഷ്ഠിക്കുന്നവർക്ക് വേണ്ട ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.