അരൂർ:കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കാൻ ഉത്തരാഖണ്ഡിൽ നിന്നെത്തിയ സംഘം അരൂർ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. മറ്റ് ജില്ലകളിലെ പഞ്ചായത്തുകളും സന്ദർശിച്ച ശേഷമാണ് ഇവർ അരൂരിലെത്തിയത്. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനായിരുന്ന ഹരീഷ് ഇഠാനിയും സംഘവുമാണ് ഇന്നലെ അരൂരിലെത്തിയത്. അരൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.രാഖി ആന്റണിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.