hillariya-antony

മാന്നാർ: പരുമല വടക്കേപറമ്പിൽ പരേതനായ ആന്റണിതോമസിന്റെ (ആന്റണി സാർ ) ഭാര്യ ഹില്ലാരിയ ആന്റണി (തങ്കമ്മ ആന്റണി-85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസഫ് എ.വടക്കേപറമ്പൻ ( ജില്ലാ ട്രഷറി റിട്ട.ഉദ്യോഗസ്ഥൻ, ചെങ്ങന്നൂർ), വൽസല ജോസ്, പത്രോസ് വി.ആന്റണി (എൽ.ഐ.സി, ചെങ്ങന്നൂർ), ഫ്രാൻസിസ് വി.ആന്റണി (സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി), മനോജ് വി.ആന്റണി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ജോസ്.എ, ബിന്ദു കെ.എ, സ്വപ്ന ദാസ് (തിരുവല്ല വ്യവസായ ഓഫീസർ), ലില്ലി മനോജ്.