
ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഷൈലജ മുനീറിന്റെ കഥാസമാഹാരം "പരാജിതരായ ചിലന്തികൾ " പ്രകാശനം ചെയ്തു. അഡ്വ.എ.എം.ആരിഫ് എം.പി പ്രകാശന കർമ്മം നിർവഹിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.ശ്രീകൃഷ്ണകുമാർ അദ്ധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, ലൈബ്രേറിയൻ എസ്.ശ്രീദേവി, ഷൈലജ മുനീർ, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, ജി.അനിൽ, വി.സുദർശനൻപിള്ള, പി. അരവിന്ദാക്ഷൻ, കെ.വിജയൻപിള്ള എന്നിവർ സംസാരിച്ചു.