കുട്ടനാട് : പുളിങ്കുന്ന് ,കാവാലം പ്രദേശവാസികൾക്ക് യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 1992ൽ ആരംഭിച്ച ജങ്കാർ സർവ്വീസ് 30 വർഷങ്ങൾക്ക് ശേഷം നിർത്തലാക്കാൻ അധികൃതർ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഭാരവാഹികൾ ആവശ്യപെട്ടു.
ഈ സർവ്വീസ് നിർത്തിവയ്ക്കുന്നതോടെ കുട്ടനാട് താലൂക്ക് ആശുപത്രിയുടെ മുൻവശത്തെ ആംബുലൻസ് പാലത്തിൽ വാഹന തിരക്ക് വർദ്ധിക്കുന്നതിനും ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമാകും. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള പാലത്തിലൂടെ അമിതമായി വാഹനങ്ങൾ കയറി ഇറങ്ങുന്നത് വൻ ദുരന്തങ്ങൾക്ക് തന്നെ കാരണമാകാമെന്നും യൂണിയൻ ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്, റ്റി.എസ്.പ്രദീപ്കുമാർ, എം.പി.പ്രമോദ്, അഡ്വ.എസ്.അജേഷ് കുമാർ, പി.ബി.ദിലീപ് എന്നിവർ പ്രസംഗിച്ചു. കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും കെ.കെ.പൊന്നപ്പൻ നന്ദിയും പറഞ്ഞു .