പൂച്ചാക്കൽ: മണപ്പുറം മരോട്ടിക്കൽ ധർമ്മ ദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വർഷികം 11 മുതൽ 13 വരെ നടക്കും. 11 ന് രാവിലെ 9 ന് കലശം ആടൽ,ഉച്ചയ്ക്ക 2 ന് ഭസ്മക്കളം, വൈകിട്ട് 6 ന് തിരുവാതിര കളി, രാത്രി 8 ന് പൊടിക്കളം. 12 ന് പുലർച്ചെ 4 ന് കൂട്ടക്കളം, രാവിലെ 10 ന് ഭസ്മക്ക. 13 ന് പുലർച്ചെ ഗന്ധർവ്വൻ കളം. 18 ന് ഏഴാം പൂജ .വൈകിട്ട് 7 ന് കലംകരി, അത്താഴപ്പൂജക്ക് ശേഷം വടക്കുപുറത്ത് മഹാകരുതി. ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി മുഖ്യ കാർമ്മികനാകും. ഷാജി മരോട്ടിക്കൽ വിശ്വനാഥൻ മണ്ണേഴത്ത്,ജയൻ മരോട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.