sdrfwe

മുഹമ്മ: ചെമ്മീൻ കയറ്റി പോകുകയായിരുന്ന ഇൻസിലേറ്റഡ് വാൻ ഇടിച്ച് മുഹമ്മ സെന്റ് ജോർജ് പള്ളിയുടെ കുരിശടി തകർന്നു.ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 11.30 ഓടെ തണ്ണീർമുക്കം- ആലപ്പുഴ റോഡിൽ മുഹമ്മ ജംഗ്ഷനിലാണ് സംഭവം. തണ്ണീർമുക്കം ഭാഗത്തു നിന്ന് വന്ന വാൻ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാൻ , കുരിശടിയുടെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.പൊലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റും തകർന്നു.