shobha-surendran

ആലപ്പുഴ: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.മുരളീധരൻ നടത്തിയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകാത്തത് ഭാവിയിൽ അദ്ദേഹത്തെ മുരളീധരൻജി എന്ന് വിളിക്കേണ്ടിവരുമെന്നതിനാലാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞയാളാണ് കെ.മുരളീധരൻ. അദ്ദേഹവും ബി.ജെ.പിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.