
ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാംവാർഡിൽ പ്രവർത്തിക്കുന്ന പടക്കവിൽപനശാലക്കെതിരെ കെട്ടിട ഉടമയും പ്രദേശവാസികളും പരാതിയുമായി രംഗത്ത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കവിൽപനയെന്നും ഇത് പ്രദേശത്തിനാകെ ഭീഷണിയാണെന്നും കാട്ടി കെട്ടിട ഉടമ പി.ആർ.അജിത്ത് കളക്ടർക്കും മുഖ്യമന്ത്റിക്കും പരാതി നൽകി.ഉത്സവകാലങ്ങളിൽ ഇവിടെ അളവിൽ കവിഞ്ഞ പടക്ക ശേഖരം സൂക്ഷിക്കുന്നതായും പരാതിയിലുണ്ടെന്ന് പി.ആർ.അജിത് ,പി.പി.സുരേഷ്ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.