ആലപ്പുഴ: ഓപ്പറേഷൻ ഓവർലോഡെന്ന പേരിൽ സംസ്ഥാനത്താകമാനം വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 37 വാഹനങ്ങൾ പിടികൂടി. 13.82 ലക്ഷം പിഴ ചുമത്തി മുഹമ്മ, ചെങ്ങന്നൂർ, നൂറനാട് മേഖലകളിൽ ഡിവൈ.എസ്.പി ഗിരീഷ് പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിശ്ചിത അളവിലും അധികം ലോഡ് കയറ്റുകയും മൈനിംഗ് ആൻഡ് ജിയോളജിയുടതുൾപ്പെടെ നിയമാനുസൃതമായ രേഖകൾ ഇല്ലാതെയും ഓടിയ ടിപ്പറുകളും ടോറസുകളുമാണ് പിടികൂടിയത്.