മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവരാത്രി ദിനത്തിൽ മാന്നാർ തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ എതിരേൽപ്പ് മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് കടപ്ര മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന എതിരേൽപ്പ് ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ.രാജേഷ് ഉദ്ഘാടനം ചെയ്യും. പുളിക്കീഴ് സി.ഐ എസ്.സജികുമാർ, മാന്നാർ സി.ഐ രാജേന്ദ്രൻ.ബി, എസ്.ഐ കെ.പി. സിദ്ദിഖ് എന്നിവർ പങ്കെടുക്കും സേവാസമിതി ഭാരവാഹികളായ കലാധരൻ കൈലാസം, അനിരുദ്ധൻ ചിത്രാഭവനം, സുന്ദരേശൻപിള്ള ഉദയനാപുരം, സുജിത്ത് പെരുവങ്കുളത്ത്, വിഷ്ണു‌പ്രകാശ് തെക്കുംതളിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.