
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. ജനറൽ -എസ്.സി വിഭാഗങ്ങൾക്കായി 170 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാരവി തുടങ്ങിയവർ പങ്കെടുത്തു.