
അമ്പലപ്പുഴ: വണ്ടാനം കിഴക്ക് തെരുവുനായ കിടാരികളെ കടിച്ചുകൊന്നു. വണ്ടാനം മുക്കയിൽ അനിലയിൽ സോമന്റെ എരുമകിടാവിനെയും പോത്തിനെയുമാണ് തെരുവുനായ കടിച്ചുകൊന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് കിടാരികളെ മരിച്ച നിലയിൽ കണ്ടത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സോമൻ പറയുന്നത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.