
ചാരുംമൂട് : കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന സബ് ഗ്രൂപ്പ് ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം ദേവസ്വം മാവേലിക്കര അസി.കമ്മീഷണർ പി.ആർ.മീര നിർവഹിച്ചു. ചടങ്ങിൽ കണ്ണനാവഴി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ്, ക്ഷേത്രമേൽശാന്തി പി.എസ്.സുധി കുമാർ ശർമ, വാർഡ് മെമ്പർമാർ ടി.മന്മഥൻ, തൻസീർ കണ്ണനാകുഴി, സുരേഷ് കോട്ടവിള തുടങ്ങിയവർ പങ്കെടുത്തു.