
ഹരിപ്പാട്: വർഷങ്ങളായി സൗകര്യങ്ങളുടെ പരിമിതി മൂലം പരാധീനതയിലായിരുന്ന ആറാട്ടുപുഴ തറയിൽ കടവ് ഫിഷറീസ് ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തിയുടെയും പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണിൽ ആരോഗ്യമന്ത്രി നിർവഹിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ മുടക്കിയും എൻ.എച്ച്.എം തുക ഉപയോഗിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിലും നടന്നുവരുന്ന നിർമ്മാണ പ്രവർത്തനം രമേശ്‌ചെന്നിത്തല നേരിട്ട് സന്ദർശിച്ചു.എം.എൽ.എയോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് ഉദ്യോഗസ്ഥർ, ഫിഷറീസ് ആശുപത്രി മെഡിക്കൽ ഓഫീസർ, ജി.എസ് .സജീവൻ, ചന്ദ്രബാബു, സി.വി.വിജയൻ,പി.പ്രസാദ് ശ്യാം ലാൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.