
ചേർത്തല: വനിതാ ദിനാചരണത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സംഗമം സി.പി.എം പി.ബി.അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ് അദ്ധ്യക്ഷയായിരുന്നു.സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ് സുജാത, കെ.ജി.രാജേശ്വരി,പത്മാവതി ,പ്രഭാ മധു,ശശികല എന്നിവർ സംസാരിച്ചു.