ഹരിപ്പാട്: അന്തർദേശീയ വനിതാദിനാഘോഷത്തിന് മുന്നോടിയായി പകൽവീട്ടിലെ അമ്മമാർക്ക് ആദരവ് നൽകി. ലോക വനിതാദിനത്തിന്റെ മുന്നോടിയായി മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും 'വസഥം' പകൽവീടും സംയുക്തമായി വനിതാദിനാചാരണം സംഘടിപ്പിച്ചു. സമ്മേളനം ഹരിപ്പാട് വനിതാ പൊലീസ് എസ്.ഐ ഇ.എസ്.ഷൈജ ഉദ്ഘാടനം ചെയ്തു. സാന്ത്വനം വനിതാവേദി സെക്രട്ടറി ജയാ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ‌ചേപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.വിശ്വപ്രസാദ്, പ്രൊഫ.ആർ അജിത്, വി.പ്രസാദ്, നിർമ്മലാദേവി,ടി.വി.വിനോബ്, ബെസി ജോസഫ്, വിനിത എന്നിവർ സംസാരിച്ചു. ചേപ്പാട് പഞ്ചയത്തിന്റെ നിയന്ത്രണത്തിലുള്ള ‘വസഥം‘ പകൽ വീട്ടിലെ അമ്മമാർ, ചേപ്പാട് വില്ലേജ് ആഫീസിലെ വനിതാ ജീവനക്കാർ എന്നിവരേയും മുട്ടം പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌മിസ്‌ട്രസ് എന്നിവരെയും ആദരിച്ചു.