fd

ആലപ്പുഴ:ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ മേഖല കുടുംബ സംഗമം ഓൾ ഇന്ത്യ ട്രഷറർ ജെനിബ് കാച്ചാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ആലപ്പുഴ റീജിയണൽ ഹെഡ് കെ.പി.സാജൻ മുഖ്യാതിഥിയായി. ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അൽഫോൻസ മെറിൻ ആൽഫ്രഡ് രചിച്ച ക്രൈം തില്ലർ നോവൽ ദി മിറൽ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്തുത്യർഹ സേവനത്തിന് കെ.പി.സാജനെ ആദരിച്ചു. തിരുവനന്തപുരം സോണൽ സെക്രട്ടറി ഹേമന്ത്. പി.അനിൽ , ആലപ്പുഴ റീജിയണൽ സെക്രട്ടറി ജീവൻ രാജ് ,വൈസ് പ്രസിഡന്റ് വിവേക് ശങ്കർ , എക്സി. കമ്മിറ്റിയംഗം സന്ദീപ് മാത്യു, കൺവീനർ നവനീത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.