lll

ആലപ്പുഴ : എസ്.ബി​.ഐ ആലപ്പുഴ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാ ദിനാഘോഷം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മി​റിയം വർക്കി ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി മാനേജർ അച്ചു ശശിധരൻ സ്വാഗതം പറഞ്ഞു. റീജിയണൽ മാനേജർ കെ. എ. ജൂഡ് ജറാർദ് അധ്യക്ഷത വഹിച്ചു . തിരുവനന്തപുരം എൻ. എസ്. എസ്. കോളജ് സൈക്യാട്രി വിഭാഗം മുൻ മേധാവി ഡോ. അദിതി എൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവീൺ.എം.നായർ,കെ.പ്രവീൺ, ശരത് കല്യ, ഹേമന്ത്, എസ്. ബി. എെ. ഓഫീസേഴ്സ് അസോസിയേഷൻ ഡി. ജി. എസ് അനിൽ ശരത് തുടങ്ങിയവർ പങ്കെടുത്തു.