ആലപ്പുഴ: വിശുദ്ധവാരത്തിൽ പൂങ്കാവിലെത്തുന്ന മുഴുവൻ പേർക്കും സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പു വരുത്താൻ നടപടികളാരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെയും വികാരി ഫാ.സേവ്യർ ചിറമേലിന്റെയും നേതൃത്വത്തിൽ നടന്ന യോഗം കർമ്മ പരിപാടികൾക്കു രൂപം നൽകി.
പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കെ. എസ്.ആർ.ടി.സി, റോഡ് ഗതാഗതം, ജലഗതാഗതം, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, വാട്ടർ അതോറിട്ടി, വൈദ്യുതി, പി.ആർ.ഡി. തുടങ്ങി എല്ലാ വകുപ്പുകളുടെയും ജില്ലാ തലമേധാവികൾ പങ്കെടുത്തു.