
അമ്പലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം നടന്നു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറക്കാട് ജംഗ്ഷന് സമീപം നടന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.വൈസ് ചെയർമാൻ എ.എസ്.സുദർശനൻ, എൻ. ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, ഏരിയ സെക്രട്ടറി ഡോ.വി.മുകുന്ദൻ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ഏരിയ പ്രസിഡന്റ് ഡോ.വി.എസ്.വിശ്വകല സ്വാഗതം പറഞ്ഞു.