ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ കൂടി രംഗപ്രവേശം ചെയ്തതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. മണ്ഡലത്തിലെത്തിയ ശോഭാ സുരേന്ദ്രന് വൻ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. നഗരത്തിലെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് മണ്ഡലത്തിലെ ആദ്യ പര്യടനത്തിന് തുടക്കം കുറിച്ചത് .മുല്ലയ്ക്കൽ നഗരവീഥിയിലൂടെ ആയിരക്കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണ ചടങ്ങുകൾ നടന്നു .അഡ്വ.പന്തളം പ്രതാപൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ദേശീയ സമിതിയംഗം വെള്ളിയാകുളം പരമേശ്വരൻ , ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി , ദക്ഷിണമേഖലാ സെക്രട്ടറിമാരായ ജിതിൻ ദേവ് , ബി.കൃഷ്ണകുമാർ , ബി.ഡി.ജെ.എസ് നേതാക്കളായ അഡ്വ.ജ്യോതിസ് , അനിയപ്പൻ, കലേഷ് മണിമന്ദിരം, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ , ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.സജീവ് ലാൽ, അഡ്വ.പി.കെ.ബിനോയ് . പൊന്നമ്മ സുരേന്ദ്രൻ ജില്ലാ സെക്രട്ടറിമാരായ ജി.വിനോദ് കുമാർ, ശാന്തകുമാരി, ജില്ലാ സെൽ കോ ഓർഡിനേറ്റർ അഡ്വ.കെ.വി.ഗണേഷ് കുമാർ ,കെ.പ്രദീപ് ,എൽ.പി ജയചന്ദ്രൻ , ആർ.ഉണ്ണികൃഷ്ണൻ, വി.ശ്രീജിത്ത്, സംസ്ഥാന സമിതിയംഗങ്ങളായ സി.എ.പുരുഷോത്തമൻ , സി.മധുസൂദനൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, സോഷ്യൽ മീഡിയ കൺവീനർ ജി.ഹരിനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി .രൺജിത്ത് ശ്രീനിവാസന്റെ ഭവനവും,ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനാപറമ്പിനെയും രാഷ്ട്രീയ സ്വയം സേവക സംഘം സംഘചാലക് കേർണൽ റാംമോഹൻ, ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എന്നി​വരെയും ശോഭ ആദ്യ ദിനത്തിൽ സന്ദർശിച്ചു.